തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളിലും പരിഹാസങ്ങളിലും രൂക്ഷമായ പ്രതികരണവുമായി അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. ശാന്തിവിള ദിനേശിനെ കടന്നാക്രമിച്ചാണ് രേണു എത്തിയിരിക്കുന്നത്.
ദുബായിൽ താൻ വസ്ത്രമില്ലാതെ നൃത്തം ചെയ്യുന്ന വീഡിയോ ഉണ്ടെന്ന ശാന്തിവിള ദിനേശന്റെ ആരോപണത്തെ രേണു വെല്ലുവിളിച്ചു.
ദിനേശന് ധൈര്യം ഉണ്ടെങ്കിൽ ആ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യണമെന്ന് രേണു സുധി പറഞ്ഞു. തന്നെ തൈക്കിളവി എന്നു വിളിച്ച ശാന്തിവിള ദിനേശനെ അപ്പൂപ്പൻ എന്ന് സംബോധന ചെയ്തുകൊണ്ടാണ് രേണു സുധി വീഡിയോ പങ്കുവച്ചത്.
‘‘രേണു സുധിയാണ്, എയറിൽ തന്നെ ആണ് ഇപ്പോഴും എയറിൽ നിന്ന് ഇറങ്ങിയിട്ടില്ല. എനിക്ക് അനുകൂലമായി നിൽക്കുന്ന കുറെ വ്ലോഗേർസ് ഉണ്ട്. അവർക്ക് ഒരുപാട് നന്ദി.
എനിക്ക് അനുകൂലമായി പറയുന്ന വ്ലോഗുകളിലൂടെ ആണ് ഞാൻ എനിക്ക് എതിരെ നെഗറ്റീവ് പറയുന്നവരെ പറ്റി കേൾക്കുന്നത്. സിനിമാക്കാരെ ഞാൻ ബഹുമാനിക്കുന്നു, എന്റെ ഭർത്താവ് ഒരു സിനിമാക്കാരൻ ആയിരുന്നു.
പക്ഷേ ശാന്തിവിള ദിനേശൻ അപ്പൂപ്പാ, കൊറേ ആയല്ലോ താൻ എന്നെ പറ്റി പറയാൻ തുടങ്ങിയിട്ട്. തനിക്ക് നാണമില്ലേ എന്നെ തൈക്കിളവി എന്ന് വിളിക്കാൻ? എടോ എനിക്ക് 34 വയസേ ഉള്ളൂ.
എന്നെ തൈക്കിളവി എന്ന് വിളിക്കാൻ നാണം ആകുന്നില്ലേ അപ്പൂപ്പാ നിങ്ങൾക്ക്. താൻ പറഞ്ഞല്ലോ ദുബായിൽ വസ്ത്രം ഇല്ലാതെ ഞാൻ നൃത്തം ചെയ്യുന്ന വീഡിയോ ആരോ തനിക്ക് അയച്ചു തന്നു എന്ന്. തനിക്ക് ധൈര്യം ഉണ്ടെങ്കിൽ അത് സോഷ്യൽ മീഡിയയിൽ ഇടെടോ.’’രേണു സുധി പറഞ്ഞു.
യൂട്യൂബ് ചാനലിലൂടെയായിരുന്നു ശാന്തിവിള ദിനേശ് രേണു സുധിയെ അധിക്ഷേപിച്ച് സംസാരിച്ചത്. ദുബായിലേക്ക് വേറെ പല പരിപാടികള്‍ക്കും വേണ്ടിയാണ് രേണു പോവുന്നതെന്നാണ് അദ്ദേഹം പറയുന്നത്.
പേരെടുത്ത് പറഞ്ഞില്ലെങ്കിലും അദ്ദേഹം രേണുവിനെയാണ് ഉദ്ദേശിക്കുന്നതെന്നായിരുന്നു കമന്റുകള്‍. കേരളത്തിലെ ഒരു പെണ്ണ് ഇടയ്ക്ക് ദുബായില്‍ പോയി മദ്യപിച്ച്, ഉടുതുണി ഉരിഞ്ഞ് നൃത്തം ചെയ്യും. ആ വീഡിയോ നേരിട്ട് കണ്ടതാണ്. ഇപ്പോള്‍ ചാനലുകള്‍ക്കൊന്നും അവരെ വേണ്ട. ആ കാര്യങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത് ഇവളാണെന്നായിരുന്നു ശാന്തിവിള ദിനേശ് പറഞ്ഞത്.